ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ തുടക്കം. ആയം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ടി-20 ശൈലിയിൽ ബാറ്റ് വീശുന്ന തൻസിദ് ഹസനാണ് ബംഗ്ലാദേശിൻ്റെ സ്കോറിംഗ് എളുപ്പമാക്കിയത്. തൻസിദിനൊപ്പം ലിറ്റൻ ദാസും ക്രീസിൽ തുടരുകയാണ്.
ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് പിന്നീട് സ്കോറിംഗ് നിരക്ക് ഉയർത്തുകയായിരുന്നു. ബൗളിംഗ് ചേഞ്ചുമായെത്തിയ ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് പന്ത് മാത്രം എറിഞ്ഞ ഹാർദികിൻ്റെ ആ ഓവർ വിരാട് കോലിയാണ് പൂർത്തിയാക്കിയത്. തുടർന്ന് ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരൊക്കെ ബംഗ്ലാദേശ് ശിക്ഷിച്ചു. ബുംറ ഒഴികെ മറ്റ് ബൗളർമാർക്കെല്ലാം തല്ല് കിട്ടിയിട്ടുണ്ട്.
യുവതാരം തൻസിദ് ഹസൻ 41 പന്തിൽ ഫിഫ്റ്റി തികച്ചു. തൻസിദ് 50 റൺസ് നേടിയും ലിറ്റൻ ദാസ് 37 റൺസ് നേടിയും പുറത്താവാതെ നിൽക്കുകയാണ്.