ഉറക്കത്തിനിടെ അമ്മ കുട്ടിയുടെ മേല്‍ കിടന്നു; 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച നിലയില്‍. ഉറക്കത്തില്‍ അറിയാതെ കുഞ്ഞിന്റെ മേല്‍ വീഴുകയായിരുന്നെന്നാണ് അമ്മയുടെ വാദം. എന്നാല്‍ കുഞ്ഞിനെ മാതാവ് മനപൂര്‍വം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് ദാരുണമായ സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് 18 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഉറക്കത്തിനിടയില്‍ താന്‍ കുഞ്ഞിന്റെ ദേഹത്ത് അറിയാതെ കിടന്നതാകാം എന്നാണ് മാതാവിന്റെ വാദം. എന്നാല്‍ തന്റെ ഭാര്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിശാല്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ആരോപണം തള്ളിയ മാതാവ്, താന്‍ എപ്പോഴാണ് കുഞ്ഞിന്റെ മുകൡ കിടന്നതെന്നോ കുഞ്ഞിന്റെ ശ്വാസം നിലച്ചതെന്നോ അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp