എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപെട്ടത്. യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന തുടങ്ങി. ഫോർമാറ്റുകൾ മറ്റേതെങ്കിലും ഡിപ്പാർട്മെന്റിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp