എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ രോഗങ്ങൾ

വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണം ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഈ ശീലം സമയവും ഊർജവും പണവും ലാഭിക്കാൻ സഹായിക്കുന്നു. എന്നാൽ അതേ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ അവഗണിക്കുന്നത് നമുക്ക് ഒരിക്കലും ഗുണം ചെയ്യില്ല.

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം വളരുകയും അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ട്രാൻസ്ഫാറ്റുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ പരമാവധി മൂന്നു തവണയിലധികം എണ്ണ ചൂടാക്കുന്നത് ഒഴിവാക്കണം. പാചക എണ്ണകൾ പതിവായി വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും.എന്തൊക്കെയാണ് അവ എന്ന് പരിശോധിക്കാം…

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് കൊളസ്ട്രോൾ ആണ്. എണ്ണ ചൂടാക്കുമ്പോൾ ഉയർന്ന ചൂടിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ട്രാൻസ്ഫാറ്റുകൾ ആയി മാറുന്നു. ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിന് അപകടകാരിയാണ്. ഇവ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണമാകുന്നു. ഒരിക്കൽ ഉപയോഗിച്ച എണ്ണ സൂക്ഷിച്ചു വച്ചാൽ ആ എണ്ണയിൽ അവശേഷിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ ബാക്ടീരിയ വളരുകയും അത് അപകടകരമായ അണുബാധകൾക്ക് പിന്നീട് കാരണമാകുകയും ചെയ്യും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp