തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മൊഴി നൽകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിനെ പറ്റി അറിയില്ല. എന്തിനാണ് തന്‍റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കും. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
നഗരസഭയിൽ സമരം പ്രതിപക്ഷത്തിന്‍റെ ആവശ്യവും അവകാശവുമാണ്.മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങൾ ജനങ്ങളോട് കാര്യം പറയും.വിവാദ കത്തില്‍ എഫ്ഐആർ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി.ആർ.അനിലിൻെറ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.