എന്ന് തീരും ദുരിതം? അപകടങ്ങളൊഴിയാതെ മുതലപ്പൊഴി, ഇന്ന് 2 വള്ളങ്ങൾ അപകടത്തിൽപ്പെട്ട് മറിഞ്ഞു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളങ്ങൾ വീണ്ടും അപകടത്തിൽപ്പെട്ടു. കടലിൽ വീണ മത്സ്യതൊഴിലാളികളെ കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം.

പുതുക്കുറിച്ചി സ്വദേശി കബീറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിപ്പെട്ടത്. കടലിൽ വീണ 4 പേരെ ഉടൻ രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ പെരുമാത്തുറ സ്വദേശി സഹീറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമടക്കം രണ്ട് മതസ്യ ബന്ധന വള്ളങ്ങൾകൂടി അപകടത്തിൽപ്പെട്ടു. പരുക്കേറ്റവരെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് അടക്കം മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു വള്ളം രണ്ടായി പിളർന്നു. കഴിഞ്ഞ ദിവസം ബെനഡിക്ട് എന്ന മത്സ്യ തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചിരുന്നു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp