കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം എന്റെ സ്‌കൂളില്‍ നിന്നും തുടങ്ങുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. താൻ മാനേജറായ സ്‌കൂളില്‍ എല്‍കെജി മുതല്‍ 4ാം ക്ലാസുവരെ ഹോംവര്‍ക്കുകളോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന തീരുമാനം എടുത്തുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് കുട്ടികൾ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം.രാവിലെ സ്‌കൂളില്‍ വരണം എന്നും ഗണേഷ് കുമാര്‍ പറയുന്നു.
സ്‌കൂളില്‍ പഠിപ്പിക്കും, ഹോം വര്‍ക്ക് ഇല്ല, പുസ്തകം വീട്ടില്‍ കൊടുത്ത് വിടുന്നത് അവസാനിപ്പിക്കണം. അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് അവര്‍ക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താന്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിളക്ക് കൊളുത്തുന്നതിൽ നിലപാടുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു.’പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുത് എന്ന് പറയുന്നത് തെറ്റ്’. ‘അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണും’.
പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്കുകൊളുത്താറുണ്ട്. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്. കുടുംബശ്രീ അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയാണ്. കൊല്ലം വെട്ടിക്കവല ഗ്രാമ പഞ്ചായത്തിലെ സി.ഡി.എസ് വാർഷികത്തിലായിരുന്നു എംഎൽഎയുടെ പരാമർശം
ജാതകം നോക്കുന്നതിന് വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് പതിനാറിൽ 18 പൊരുത്തം ഉണ്ടെന്നാണ്. പക്ഷേ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നു. ഇതെല്ലാം അന്ധവിശ്വാസമാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.