ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കി.
വന്നറെൻ എന്ന റാൻസംവെയർ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു റാൻസംവെയർ ആക്രമണം. ലോകമെമ്പാടുമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.സൈബർ ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്.