വൈക്കം: എല്ലാവിധമായ അടിസ്ഥാന സൗകര്യവുമുള്ള വെള്ളൂരിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് – എയിംസ് (AllMS) ആരംഭിക്കുവാൻ ആവശ്യമായ ഇരുനൂറ് ഏക്കർ സ്ഥലം വിട്ടു നൽകുവാൻ കേരള സർക്കാർ തയ്യാറാകണമെന്ന് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റും ശ്രീമഹാദേവ കോളേജ് ഡയറക്ടറുമായ പി ജി എം നായർ കാരിക്കോട് ആവശ്യപ്പെട്ടു. സ്ഥലം ലഭ്യമായാൽ എയിംസ് ആരംഭിക്കുവാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സാധ്യമാകാത്തത് യുക്തമായ സ്ഥലം നൽകുവാൻ കേരള സർക്കാർ തയ്യാറാകാത്തതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എയിംസിന് ഏറ്റവും യോജിച്ച സ്ഥലം വെള്ളൂരിൽ വ്യവസായ വകുപ്പിൻ്റെ കൈവശമുള്ള KPPL വക സ്ഥലമാണ്. ഇക്കാര്യം നിരവധി സംഘടനകളും ജനപ്രതിനിധികളും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. അനുയോജ്യമല്ലാത്ത സ്ഥലം ചൂണ്ടിക്കാട്ടി എയിംസ് തന്നെ നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായാൽ അത് കേരളത്തിത് തന്നെ വലിയ നഷ്ടമാണ്. മുഖ്യമന്ത്രി ,വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്ക് ഇത് സംബന്ധിച്ച് വീണ്ടും നിവേദനം സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ട് എയിംസ് വെളളൂരിൽ സ്ഥാപിക്കുവാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.