എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികൻ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു

വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു. നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. 70 കാരി പരാതിപ്പെട്ടിട്ടും ക്യാബിൻ ക്രൂ അംഗങ്ങൾ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം യാത്രക്കാരനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എയർലൈൻ അറിയിച്ചു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ചായിരുന്നു അതിക്രമം. ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകൾ അണച്ചപ്പോൾ മദ്യപിച്ച ഒരാൾ സീറ്റിനടുത്തെത്തി പാന്റിന്റെ സിപ്പ് തുറന്ന് സ്ത്രീയുടെ മേൽ മൂത്രമൊഴിക്കാൻ തുടങ്ങി. ഉടൻ തന്നെ സംഭവത്തെക്കുറിച്ച് ക്യാബിൻ ക്രൂവിനെ അറിയിച്ചതായി 70 കാരി പറഞ്ഞു.

തന്റെ വസ്ത്രങ്ങളും വസ്തുക്കളും മൂത്രത്തിൽ മുങ്ങിയതായി അവർ ആരോപിച്ചു. ക്രൂ അംഗങ്ങൾ സ്ത്രീയ്ക്ക് വസ്ത്രങ്ങളും ചെരിപ്പുകളും നൽകി സീറ്റിലേക്ക് മടക്കി അയച്ചു. സീറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ ഇവർക്ക് മണിക്കൂറോളം നിൽക്കേണ്ടി വന്നു. സംഭവത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഇരയായ സ്ത്രീ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതി നൽകി. ഇതേത്തുടർന്നാണ് എയർ ഇന്ത്യ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

26ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അനിയന്ത്രിത യാത്രക്കാരനെ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും എയർലൈനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp