എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം.

കളക്ടറേറ്റിനുള്ളിലെ ജി എസ് ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നിന്ന് തീ പടരുകയായിരുന്നു.

നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍ സംഭവിച്ചുവെന്ന് നിലവില്‍ വ്യക്തമല്ല.

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.

ഏത് രീതിയിലാണ് അപകടമുണ്ടായതെന്നും ദുരൂഹതയുണ്ടോയെന്നും വ്യക്തമല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp