എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിച്ച കേസുകളിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവും, വയനാട്ടിൽ ദമ്പതികളും കോഴിക്കോട് ബാങ്ക് ജീവനക്കാരനുമാണ് അറസ്റ്റിൽ ആയത്.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെത്തിച്ച് പലതവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിലാണ് 21 വയസ്സുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ദമ്പതികൾ അറസ്റ്റിൽ ആയത്. പൂതാടി സ്വദേശികളായ പ്രജിത്തൻ ഭാര്യ സുജ്ഞാന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പ്രതികൾ ഉപദ്രവിച്ച വിവരം കുട്ടി കൗൺസിലിംഗിൽ ആണ് വെളിപ്പെടുത്തിയത് . ഈ കേസിൽ നേരത്തെ പിടിയിലായ സുരേഷിനെ റിമാൻഡ് ചെയ്തിരുന്നു .
കോഴിക്കോട് 16 വയസ്സുകാരിയായ പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസിൽ ബാങ്ക് ജീവനക്കാരനാണ് അറസ്റ്റിലായത്. നാദാപുരം സ്വദേശി ദീപക് സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇയാൾ കേരള ബാങ്കിൻറെ പാറക്കടവ് ശാഖയിലെ ജീവനക്കാരനാണ്.