‘എല്‍ഡിഎഫിന്‍റെ മന്ത്രിയെന്ന് ഓർക്കണം, ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരം പിൻവലിക്കണം’: കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു

ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരങ്ങളില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു. പരിഷ്‌കാരങ്ങൾ അനുവദിക്കില്ല. ഇടത് മന്ത്രിസഭയിലെ അംഗമെന്ന് ഓർക്കണം. സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

എല്‍ഡിഎഫിന്‍റെ മന്ത്രിയാണെന്ന് ഓര്‍മ വേണമെന്നും മന്ത്രിയെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്‍റെ സമരം. മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ വിചാരിച്ചാല്‍ നിയന്ത്രിക്കാനാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

മൂന്നുഘട്ടങ്ങളായി സമരം തുടരുമെന്നും മൂന്നാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും സി.ഐ.ടി.യു പ്രഖ്യാപിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp