ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു
അതേസമയം ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം. പുസ്തകരൂപത്തിലാക്കുമ്പോള്‍ തെറ്റുതിരുത്താന്‍ നടപടി തുടങ്ങി.
തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം ചെറുതോണിയില്‍ പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്‍കൊണ്ടിട്ടുണ്ട.ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.