എസ്എസ്എൽസി ഫലം: 99.70% വിജയം, കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ.

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.

കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു.

4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp