കാഞ്ഞിരമറ്റം: സെന്റ്. ഇഗ്നേഷ്യസ് ഹയർസെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് പുളിയ്ക്കമാലി ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. ഡിസംബർ 20 മുതൽ 26 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സുസ്ഥിര വികസനത്തിനായി എൻ. എസ്.എസ് യുവത എന്ന ആശയമാണ് ഈ ക്യാമ്പിലൂടെ നടപ്പാക്കുന്നത്. സുസ്ഥിര ജീവിതശൈലി ഉൾപ്പെടെ വിവിധങ്ങളായ ബോധവൽക്കരണ ക്ലാസുകളും ഈ ക്യാമ്പിലൂടെ കുട്ടികളിലേക്ക് പകർന്നു നൽകുന്നു.
സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. റഫീഖ് കെ.എ അധ്യക്ഷനായ ഉദ്ഘാടന യോഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി. സിമി സേറ മാത്യൂസ് റ്റി, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോർജുമാണി പട്ടച്ചേരിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ലതിക അനിൽ, ശ്രീ കെ.പി അനിൽകുമാർ, സീമ. സി. ആർ പ്രോഗ്രാം ഓഫീസർ രശ്മി സി.ആർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് കുമാരി. ലിഡിയ ബിനോയ് നന്ദി പറഞ്ഞു.