കീച്ചേരി ആശുപത്രിയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക
ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടറെയും സ്റ്റാഫിനെയും നിയമിക്കുക
ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി
എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചാലയ്ക്ക് പാറയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു
സഖാവ് കെ പി ഷാജഹാൻ അധ്യക്ഷനായി
സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി സഖാവ് പി ബി രതീഷ് ഉദ്ഘാടനം ചെയ്തു സഖാക്കൾ ടി കെ മോഹനൻ, എൻ കൃഷ്ണപ്രസാദ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ശൈലേഷ് കുമാർ
എൻസിപി സംസ്ഥാന കമ്മിറ്റി അംഗം മിനി സോമൻ, ഐഎൻഎൽ നേതാവ് ഹാഫിൽ, അമൽ മാത്യുഎന്നിവർ സംസാരിച്ചു കെജി രഞ്ജിത്ത് നന്ദി പറഞ്ഞു.