എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം; 30 DYFI പ്രവർത്തകർക്കെതിരെ കേസ്

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം. 30 DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു. ആയുധമുപയോഗിച്ച് മാരകമായി പരുക്കേൽപ്പിച്ചു എന്നാണ് കേസ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറയുന്നു.

ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്. ഡിവൈഎഫ്ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.b

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp