കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്. ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയത്.വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ചീഫ് നഴ്സിങ് ഓഫിസര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു
ഇതിനിടെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റിയിരുന്നു. ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 5 പേരെ തിരിച്ചറിഞ്ഞതിന്‍റെ പേരിലായിരുന്നു സ്ഥലംമാറ്റം.
സുമതിക്കൊപ്പം അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിച്ച സീനിയർ നർസിങ് ഓഫീസർ പി. ബി അനിതയും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.