തിരുവനന്തപുരം: പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും
മക്കളുമടക്കം നാലുപേര്‍ വിഷം കഴിച്ചു, രണ്ടുപേര്‍ മരിച്ചു. പുല്ലാമുക്ക് സ്വദേശി
ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തിയും മകന്‍ അര്‍ജുനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന.വിഴിഞ്ഞം പുളിങ്കടി ജംഗ്ഷനില്‍ ജ്വല്ലറി നടത്തിവരികയായിരുന്നു ശിവരാജന്‍.