‘ഒരു മാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി’; ആർടിഒ ഉദ്യോഗസ്ഥൻ പിടിയിൽ

ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് ആണ് പിടിയിലായത്. NH 66 ,6 വരിപാതായുടെ നിർമ്മാണ കമ്പിനിയുടെ ഉപകരാറുകാരാർ കമ്പിനിയുടെ കൈവശം നിന്നാണ് പണം കൈപ്പറ്റിയത്.

ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25000 രൂപയാണ് വാങ്ങിയത്. കരാറുകാരൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെൻറ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp