ഓടുന്ന ബസിൽ യുവതി പ്രസവിച്ചു, അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ച് ഡ്രൈവർ

ഓടുന്ന ബസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ചിബ്രമൗവിലേക്ക് പോകുകയായിരുന്ന സംസ്ഥാന റോഡ്‌വേസ് ബസിൽ വച്ചാണ് യുവതി പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും ഡ്രൈവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർ അറിയിച്ചു.

ഞായറാഴ്ചയാണ് സംഭവം. ഭർത്താവിനൊപ്പം ഇറ്റാഹ് ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പ്രസവവേദനയെക്കുറിച്ച് ഭർത്താവ് അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ അടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചു.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ബസിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. “ബസ് ഡ്രൈവറും കണ്ടക്ടറും ഒരുപാട് സഹായിച്ചു. ഭാര്യയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യവാന്മാരാണ്” – പിതാവ് സോമേഷ് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp