ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ.

ശബരിമല  നട ഓണം പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ.

നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്.

ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും.

നട തുറന്ന ഇന്നലെ ദര്‍ശനത്തിന് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp