ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ്

വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്.

ഫ്‌ളിപ്കാര്‍ട്ട്
ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ ഒക്ടോബര്‍ ഒന്നിന് തന്നെ പുറത്തുവിടും. ഒക്ടോബര്‍ മൂന്നിന് സാസംങ് ഡീലുകളും, ഒക്ടോബര്‍ നാലിന് പോകോ ഡീലുകളും റിയല്‍മി ഡീലുകളും ഡിസ്‌കൗണ്ടുകളും പുറത്തുവിടും. ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ ഇത്തവണ പ്രതീക്ഷിക്കാം.

ഇലക്ട്രോണിക്സ്, ആക്സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണ്‍
ഒക്ടോബര്‍ 10 മുതല്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈലുകള്‍ക്കും ആക്സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നാണ് ആമസോണ്‍ പറയുന്നത്. ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇതേ കിഴിവ് തന്നെ സ്മാര്‍ട്ട് ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. അലക്സയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കാനും സാധ്യത ഉണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp