തിരുവനന്തപുരം – സംസ്ഥനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ “ഓപ്പറേഷന്‍ സരള്‍ രസ്ത -3” എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധന ഫലം പുറത്തു വന്നു. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണം വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തി. ആറുമാസത്തിനിടെ ടാര്‍ ചെയ്ത 67 റോഡുകളിലും കുഴികള്‍ കണ്ടെത്തിയെന്നും രെപ്പോര്‍ട്ടില്‍ പറയുന്നു. മഴയുടെ പാറ്റേണ്‍ മാറിയതാണ് സംസ്ഥനത്തെ റോഡുകള്‍ തകരാന്‍ കരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പൂർത്തീകരിച്ച /അറ്റകുറ്റപ്പണികൾ നടത്തിയ
റോഡുകളിലായിരുന്നു പരിശോധനയെന്നു വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിനന്റെ 9 റോഡുകളുമാണു പരിശോധിച്ചത്.