ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് എന്നിവയുടെ ഓഫർ പെരുമഴ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സെപ്തംബർ 23 ന് ആരംഭിക്കുന്ന ഓഫറുകൾക്കായി കാത്തിരിക്കുന്നത് നിരവധി ആളുകളാണ്. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് യഥാർത്ഥ സെയിൽ ആരംഭിക്കുന്നതിന് 24 മണിക്കൂറുകൾ മുന്നെ ഓഫറുകൾ ലഭ്യമാവും. നിത്യജീവിതത്തിലെ ഏതാണ്ട് എല്ലാ ഉല്പന്നങ്ങൾക്കും ഡിസ്കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉല്പന്നങ്ങളുടെ മഹാസാഗരമാണ് ഉപഭോക്താക്കൾക്കായി തിരയടിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 30 വരെയാണ് ഷോപ്പിങ് ഉത്സവം നടക്കുന്നത്.
കൂടുതൽ ആളുകൾ പർച്ചേസ് നടത്താറുള്ള മൊബൈൽ ഫോൺ ശ്രേണിയിൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. ആമസോണിൽ 40% ൽ അധികം വിലക്കിഴിവിൽ പ്രമുഖ ബ്രാൻഡുകളുടെയടക്കം മൊബൈൽ ഫോണുകളും, ആക്സസറികളും വാങ്ങാൻ അവസരമുണ്ട്. ഫ്ലിപ്കാർട്ടിലും വമ്പിച്ച വിലക്കിഴിവ് ലഭ്യമാണ്. പുതിയതായി ലോഞ്ച് ചെയ്യുന്ന ഐ ഫോണുകൾ മുതൽ ഓപ്പോ, റിയൽമി തുടങ്ങി നിരവധി ബ്രാൻഡുകൾ ഇവിടെ ലഭിക്കും. ആപ്പിൾ ഐ-ഫോൺ 13 ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആമസോണിൽ അവസരമുണ്ട്. ആപ്പിൾ തങ്ങളുടെ ഐ ഫോണിന് 10,000 രൂപ വില കുറച്ചതോടെ ഇപ്പോൾ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. ഇത് 65,900 രൂപയ്ക്ക് ആമസോണിൽ ലഭ്യമാവുമെന്നാണ് റിപ്പോർട്ടുകൾ. ക്രെഡിറ്റ് കാർഡ് പോലെയുള്ളവയ്ക്ക് കാഷ് ബാക്കുകൾ ലഭിക്കുമ്പോൾ യഥാർത്ഥ ചിലവ് വീണ്ടും കുറയുമെന്ന മെച്ചവുമുണ്ട്.
എസ്ബിഐ യുമായി സഹകരിച്ചും ആമസോൺ ഇത്തവണ ഡിസ്കൗണ്ടുകൾ നൽകുന്നു. ഈ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന സെയിലിൽ എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നടത്തുന്ന പർച്ചേസുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. ബജാജ് ഫിൻസെർവ് കാർഡ് ഉടമകൾക്കായി എക്സ്ചേഞ്ച് ഡീലുകൾ, നോ കോസ്റ്റ് ഇഎംഐ എന്നീ സൗകര്യങ്ങളും നൽകും.