2500 പേര്‍ അടങ്ങുന്ന സംഘമാണ് ഈ വര്‍ഷത്തെ ലോകകപ്പ് വിശേഷങ്ങള്‍ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുവാനായി രാപകല്‍ കഷ്ടപ്പെടുന്നത്. ഓരോ സ്റ്റേഡിയത്തിലും അന്‍പത്തോളം അള്‍ട്രാ HD ക്യാമറകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മല്‍സരങ്ങള്‍ കവര്‍ ചെയ്യുന്നതിനും, താരങ്ങളെയും കാണികളെയും പകര്‍ത്തുന്നതിനും പ്രത്യേകം ക്യാമറകള്‍ ഉണ്ട്