ഓവർടേക്ക് ചെയ്തത് ഇഷ്ടമായില്ല; എംഎം മണിയുടെ വാഹനം തടഞ്ഞ് അസഭ്യം വിളിച്ചു, യുവാവിനെതിരെ കേസ്

ഇടുക്കി: സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം വിളിച്ചത്. സംഭവത്തിൽ എംഎൽഎയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പോലിസ് കേസ് എടുത്തു.

എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം. എംഎൽഎയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

പിന്നാലെയെത്തിയ അരുൺ തന്‍റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിർത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp