ഓർമയിലെ നോവായി മുംബൈ; ഭീകരാക്രമണ വാർഷികം ഇന്ന്.

മുംബൈ : നഗര നെഞ്ചിലെ നോവായി ഇന്നും തുടരുന്ന ഭീകരാക്രമണത്തിന്റെ 14–ാം വാർഷികം ഇന്ന്. ആ ഭീകരവേട്ടയില്‍ നഷ്ടപ്പെട്ടത്‌ 166 ജീവന്‍. മുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീരമൃത്യു വരിച്ചു .രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നാലെ കനത്ത സൂരക്ഷയിലേക്കു മുംബൈ മാറിയെങ്കിലും ഒട്ടേറെ സുരക്ഷാപഴുതുകള്‍ ഇന്നും ബാക്കിയാണ്‌. ലോക്കല്‍ ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും വലിയ മാര്‍ക്കറ്റുകളിലുമൊന്നും കാര്യമായ സുരക്ഷാപരിശോധനകളില്ല.
പാക്കിസ്ഥാനില്‍ നിന്ന്‌ കടല്‍മാര്‍ഗം ഗുജറാത്ത്‌ വഴി മുംബൈയിലെ കഫ്‌ പരേഡ്‌ തീരത്ത്‌ ബോട്ടിലെത്തിയ 10 അംഗ സംഘം വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. 2008 നവംബര്‍ 26ന്‌ രാത്രി ആരംഭിച്ച ആക്രമണത്തില്‍നിന്നും നഗരത്തെ മോചിപ്പിക്കാനായത്‌ മൂന്നാം ദിവസമാണ്‌. ചാക്ക്‌ പഠരന്‍ അജ്മൽ കസബിനെ പിടികൂടാനായത്‌ ഭീകരപ്രവര്‍ത്തനങ്ങളിലെ പാക്കിസ്ഥാന്റെ പങ്ക്‌ തെളിയിക്കുന്നതില്‍ നിര്‍ണായകമായി മഹാരാഷ്ട്ര മുഖ്യമന്തി ഏക്‌നാഥ്‌ ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്ന്‌ സ്മാരകത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കും. പൊലീസ്‌ പരേഡും ഉണ്ടാകും. ആക്രമണം ഉണ്ടായ കേന്ദ്രങ്ങളില്‍ അനുസ്മരണച്ചടങ്ങുകളുമുണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp