കാഞ്ഞിരമറ്റം: ഔട്ട് ലൈൻ കേരള ടി വി യുടെ ഈ വർഷത്തെ ആചാര്യ ശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ആചാര്യ ശ്രീ പുരസ്കാരത്തിന് പ്രശസ്തസാഹിത്യകാരൻ ആമ്പല്ലൂർ അപ്പുക്കുട്ടൻ സാറും പ്രശസ്ത കഥകളി ആചാര്യൻ ഗോപി ആശാനും അർഹരായി.. സെപ്തംബർ 21 ന് വൈകിട്ട്ആറുമണിക്ക് കാഞ്ഞിരമറ്റം മില്ലുങ്കൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ എംഎൽഎ അനൂപ് ജേക്കബ് പുരസ്കാരം സമ്മാനിക്കും. പ്രശസ്ത സിനിമാ താരം അമിത് ചക്കാലക്കൽ മുഖ്യാതിഥിയായുള്ള ചടങ്ങിൽ കലാ സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.