സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബാധ്യതയില്‍ കഷ്ടത അനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം ഡിസം.11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവര്‍ണ്ണ ഓഡിറ്റോറിയത്തിൽ നടക്കും.
ആന്റി കറപ്ഷന്‍ സംസ്ഥാന കയൺസിലും എഡ്യൂക്കേഷണല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ലോണീസ് അസോസിയേഷനും ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. റവന്യു റിക്കവറി, സര്‍ഫാസി, സിബില്‍ നിയമങ്ങള്‍ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവര്‍ക്കും മറ്റ് ലോണുകളുടെ പരാതിക്കാര്‍ക്കും ഈ സംഗമത്തിൽ പങ്കെടുക്കാം.റവന്യു റിക്കവറി, സര്‍ഫാസി, സിബില്‍ നിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവര്‍ കോട്ടയത്തെഈ സംഗമത്തില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യക്തികളുടെ പരാതികൾ
അന്നേ ദിവസം ഹിയറിംഗ് നടത്തുകയും തുടര്‍ നടപടികൾക്കായി ഫയലിൽ സ്വീകരിക്കുകയും ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 8086420388, 9446904670, 9446084464 എന്നീ നമ്പരില്‍ ബന്ധപ്പെടാം.