കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ്സുകൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു. മൂവായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്തെ നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷമായത്. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളാണ് ടൂറിസ്റ്റ് ബസ്സ് മേഖലക്ക് തിരിച്ചടിയായത്.

കോവിഡ് മൂലം പൂർണമായും തകർന്ന ടൂറിസ്റ്റ് ബസ്സ് മേഖല പതിയെ ഉയർത്ത് എഴുന്നേൽക്കുമ്പേഴാണ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ നടപടികൾ കർശനമാക്കിയത്. ഇതോടെ പിടിച്ച് നിൽക്കാനാകാത്ത സ്ഥിതിയായി ബസ്സ് ഉടമകൾക്ക് .ഈ സാഹചര്യത്തിലാണ് കിട്ടുന്ന വിലക്ക് ബസ്സുകൾ വിൽക്കാൻ തീരുമാനിച്ചത്.ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് കുറഞ്ഞ വിലയ്ക്കു ബസുകൾ വാങ്ങുന്നത്.

നിറം ഏകീകരിച്ചതോടെ ഒന്നര ലക്ഷം രൂപയോളം ഒരു ബസിന് മാത്രമായി ചെലവുവന്നു.പുതിയ പരിഷ്‌ക്കാരം വന്നതോടെ വിദ്യാലയങ്ങളിലെ യാത്രയും കുറഞ്ഞു.ഇതോടെ മലപ്പുറത്ത് മാത്രം അൻപതോളം ബസ്സുകളാണ് വിറ്റത്.വർഷംതോറും ലക്ഷക്കണക്കിന് രൂപ നികുതി അടയ്‌ക്കേണ്ട സാഹചര്യത്തിൽ കൂടുതൽ ബസുകൾ ഓട്ടം നിർത്താനുള്ള തീരുമാനത്തിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ്സ് ഉടമകളുടെ ആവശ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp