കണ്ണീരോടെ കേരളം, ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി, വീട്ടിലേക്ക് ജനസാഗരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു.

ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസൺ മരിക്കുന്നതും.

ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു.ശേഷം അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേക്കെത്തുന്നത്. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp