കണ്ണൂരിന്റെ കണ്ണിലുണ്ണിയായി കെ സുധാകരൻ; പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടെ ലീഡ് തുടരുന്നു

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിജയക്കുതിപ്പ് തുടരുകയാണ്. എം വി ജയരാജനെ കടത്തിവെട്ടി കെ സുധാകരൻ 34013 വോട്ടിന് നില ഉറപ്പിക്കുകയാണ്. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത് അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത് യുഡിഎഫിന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരന് ലീഡുണ്ടെന്നാണ് വിവരം. ഒരുകാലത്ത് സുധാകരന്റെ അടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർത്ഥി സി. രഘുനാഥിന് വലിയ നിലയിൽ വോട്ട് പിടിക്കാനായില്ല.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1717485505&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F4060418-kannur-loksabha-election-updates%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI1LjAuNjQyMi4xNDEiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEyNS4wLjY0MjIuMTQxIl0sWyJDaHJvbWl1bSIsIjEyNS4wLjY0MjIuMTQxIl0sWyJOb3QuQS9CcmFuZCIsIjI0LjAuMC4wIl1dLDBd&dt=1717485505120&bpp=1&bdt=961&idt=35&shv=r20240530&mjsv=m202405300101&ptt=9&saldr=aa&abxe=1&cookie=ID%3D261e4a0d9670a4ea%3AT%3D1717476936%3ART%3D1717485467%3AS%3DALNI_MaMGkrFL0k2d6swt8UkxOV1gQ0o-w&gpic=UID%3D00000e4099fcc05b%3AT%3D1717476936%3ART%3D1717485467%3AS%3DALNI_MaAh8hOMbRHyBRE9m_cwnP3sRGbIw&eo_id_str=ID%3D8c288e6517ccc39e%3AT%3D1717476936%3ART%3D1717485467%3AS%3DAA-AfjZu091c554r1w_LF9plmQ03&prev_fmts=0x0%2C793x280&nras=1&correlator=2478812145217&frm=20&pv=1&ga_vid=1052507267.1717485505&ga_sid=1717485505&ga_hid=248900918&ga_fc=0&u_tz=330&u_his=5&u_h=900&u_w=1600&u_ah=852&u_aw=1600&u_cd=24&u_sd=1&dmc=8&adx=177&ady=1856&biw=1583&bih=765&scr_x=0&scr_y=0&eid=44759876%2C44759927%2C44759842%2C44795921%2C95331690%2C95334570%2C95334578%2C95334054%2C95334156%2C95334312%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=865809596665827&tmod=876204304&uas=0&nvt=1&ref=https%3A%2F%2Fmediamangalam.com%2F&fc=1920&brdim=0%2C0%2C0%2C0%2C1600%2C0%2C1600%2C852%2C1600%2C765&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=36

അന്തിമ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്ന് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശക്തികേന്ദ്രങ്ങളായ മലയോര മേഖലയിലടക്കം ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നാണ് കൃത്യമായ കണക്കുകളിൽ നിന്ന് വ്യക്തമായത്. കഴിഞ്ഞ തവണത്തെക്കാൾ ലീഡ് ഇത്തവണ ഉണ്ടാകും. കഴിഞ്ഞ തവണ ബിജെപിയിൽ നിന്ന് വോട്ടു കിട്ടിയില്ല. ഇന്നലെ വന്ന ആൾ സ്ഥാനാർത്ഥി ആയതിൽ ബിജെപി പ്രവർത്തകർക്ക് അമർഷമുണ്ട്. സിപിഎമ്മിൽ നിന്നും വോട്ടും ലഭിക്കും. കൊള്ളക്കാരനായ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തോട് സിപിഎമ്മുകാർക്ക് തന്നെ അമർഷമുണ്ടെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

രാഷ്ട്രീയവും വികസനപരവുമായ കാരണങ്ങളാൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണെന്നായിരുന്നു എം വി ജയരാജൻ പറഞ്ഞത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വ്യക്തമായതിനാൽ ജനങ്ങൾ ഒന്നാകെ എൽഡിഎഫിന് പിന്നിൽ അണിനരക്കുകയായിരുന്നു. എക്സിറ്റ് പോളുകളെ ജനം മുഖവിലക്കെടുക്കില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp