കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണം പിടിച്ചെടുത്തു. വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp