കനത്ത മഴയിൽ വയനാട്ടിൽ റിസോട്ടിന് മുന്നിൽ നിന്ന 20 വർഷം പഴക്കമുള്ള ചന്ദനം മുറിച്ചു കടത്തി, സിസിടിവി സാക്ഷി

പുൽപ്പള്ളി: വയനാട്ടിലെ പുൽപ്പള്ളിയിൽ ലക്സ് ഇൻ റിസോട്ടിൻ്റെ മുന്നിൽ നിന്ന ചന്ദനം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. രാത്രി പതിനൊന്നരയോടെയായിരുന്നു വെട്ടിക്കടത്തിയത്. പ്രതികൾ തടിയുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കനത്ത മഴയായതിനാൽ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോർട്ടിലെ ജീവനക്കാർ പറയുന്നത്. പുൽപ്പള്ളി പൊലീസിനും വനംവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp