കനത്ത മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ

കനത്ത മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചതിനാല്‍ 26 ട്രെയിനുകള്‍ ഇന്ന് വൈകി സര്‍വീസ് നടത്തുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. പല സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഗോരഖ്പൂര്‍-ബതിന്ദാ ഗോരഖ്ധാം എക്‌സ്പ്രസ്, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- അമൃത്സര്‍ എക്‌സ്പ്രസ്, പ്രതാപ്ഗഡ്-ഡല്‍ഹി പദ്മാവത് എക്‌സ്പ്രസ്, ബറൗണി-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, കതിഹാര്‍-അമൃത്സര്‍ എക്‌സ്പ്രസ്, വിശാഖപട്ടണം-ന്യൂഡല്‍ഹി ആന്ധ്രാപ്രദേശ് എക്‌സ്പ്രസ്, ജബല്‍പൂര്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് എന്നിവ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

ദര്‍ഭംഗ-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, ഗയ-ന്യൂ ഡല്‍ഹി മഹാബോധി എക്‌സ്പ്രസ്, ഹൗറ-ന്യൂ ഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് എന്നിവ 4 മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസ്, അസംഗഡ്-ഡല്‍ഹി കൈഫിയാത്ത് എക്സ്പ്രസ്, കാമാഖ്യ-ഡല്‍ഹി ബ്രഹ്‌മപുത്ര മെയില്‍, ജയ്നഗര്‍-അമൃത്സര്‍ ക്ലോണ്‍ സ്പെഷ്യല്‍ എന്നിവയും 6 മണിക്കൂര്‍ വൈകി ഓടുന്നു.

ദര്‍ഭംഗ-ന്യൂഡല്‍ഹി ബീഹാര്‍ സമപാര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, രേവ -ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, പ്രയാഗ്രാജ്-ന്യൂ ഡല്‍ഹി എക്‌സ്പ്രസ്, രാജേന്ദ്ര നഗര്‍ ടെര്‍മിനല്‍-ന്യൂ ഡല്‍ഹി സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, ഗാസിപൂര്‍ സിറ്റി-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, സുഹൈല്‍ദേവ് എക്‌സ്പ്രസ്. -ന്യൂ ഡല്‍ഹി ശര്‍മ്മജീവി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഹൈദരാബാദ്-ഹസ്രത്ത് നിസാമുദ്ദീന്‍ ദക്ഷിണ്‍ എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ -ന്യൂഡല്‍ഹി ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ്, അമൃത്സര്‍-ബിലാസ്പൂര്‍ ഛത്തീസ്ഗഡ് എക്‌സ്പ്രസ് എന്നിവയും ബുധനാഴ്ച വൈകിയോടുന്ന സര്‍വീസുകളാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp