കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടെന്ന് കൊറിയൻ വനിത; കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു

കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്.

വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp