കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അമാനാ ഗ്രൂപ്പിനുവേണ്ടി, ഒരു കടത്തിന് തരുന്നത് 20000 രൂപ; വെളിപ്പെടുത്തലുമായി ചരല്‍ ഫൈസല്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അമാനാ ഗ്രൂപ്പിനുവേണ്ടിയെന്ന് സ്വര്‍ണ കടത്ത് സംഘാംഗം ചരല്‍ ഫൈസല്‍ ട്വന്റിഫോറിനോട്. അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ രാമനാട്ടുകര അപകടത്തിന് പിന്നില്‍ അമാനാ ഗ്രൂപ്പാണെന്ന് ഫൈസല്‍ വെളിപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അമാന ഗ്രൂപ്പ് തിരിഞ്ഞു നോക്കിയില്ല. രാമനാട്ടുകര അപകടത്തില്‍ പുനരന്വേഷണം വേണമെന്നും ചരല്‍ ഫൈസല്‍ ആവശ്യപ്പെട്ടു. ഒരു ദിവസം പത്ത് ക്യാരിയേഴ്‌സ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ അമാന ഗ്രൂപ്പിനായി സ്വര്‍ണം കടത്തുണ്ടെന്നും ചരല്‍ ഫൈസല്‍ പറഞ്ഞു. .

രാമനാട്ടുകര അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ സംഘാംഗങ്ങള്‍ക്കാണെന്ന് ചരല്‍ ഫൈസല്‍ വെളിപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അമാന ഗ്രൂപ്പ് തിരിഞ്ഞു നോക്കിയില്ല. അമാന ഗ്രൂപ്പ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തങ്ങള്‍ അന്ന് അവിടെ എത്തിയത്. അപകടത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. രാമനാട്ടുകര അപകടത്തില്‍ പുനരന്വേഷണം വേണം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പിന്നില്‍ വന്‍ കിടക്കാര്‍ ഉണ്ട്. ഒരു ദിവസം 10 ക്യാരിയേഴ്‌സ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളള്‍ വഴി അമാന ഗ്രൂപ്പിനായി സ്വര്‍ണ്ണം കടത്തുവെന്ന് ഫൈസല്‍ വെളിപ്പെടുത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp