കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. ബുഷ്റയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുൽ ഷാമിലും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് 679 ഗ്രാം സ്വർണമിശ്രിതം പിടികൂടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp