കൊച്ചി: നൃത്ത പരിപാടിക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നൽകി വിജിലൻസ് ഡയറക്ടർ. ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം. സ്റ്റേഡിയം ചട്ടം ലംഘിച്ച് വാടകക്ക് നൽകിയതിൽ ജിസിഡിഎ ചെയർമാൻ, ജിസിഡിഎ സെക്രട്ടറി എന്നിവർ അഴിമതി നടത്തിഎന്നാണ് കൊച്ചി സ്വദേശിയുടെ പരാതി.