‘കലോത്സവത്തിൽ എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്’, നോൺവെജ് പുറത്ത് പോയി കഴിക്കാമെല്ലോ; കെ സുരേന്ദ്രൻ

കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്. നോൺവെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സർക്കാർ പറഞ്ഞാൽ നോൺവെജ് നൽകാൻ തയ്യാറെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു

യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്ന് കെ സുരേന്ദ്രൻ. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷൻ മാറിയിരിക്കുകയാണ്. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളമെന്നും സുരേന്ദ്രൻ

ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും കാശില്ല. പൊലീസ് ജീപ്പിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളമെന്നും സുരേന്ദ്രൻ പറഞ്ഞു.

സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും. ധാർമികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ്. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp