കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കവ്വായി കായലിലെ കർഷകർ

അക്വാ കൾച്ചർ സൊസൈറ്റി വഴിയുള്ള വിത്ത് വിതരണം താളം തെറ്റിയതോടെ കാസർഗോഡ് കവ്വായി കായലിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇടനിലക്കാർ വിത്ത് വിതരണത്തിൽ ചൂഷണം നടത്തുവെന്നാണ് കർഷകരുടെ പരാതി. ഇതോടെ നിരവധി കർഷകരാണ് ഈ വർഷം കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്

കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പടെ രണ്ടായിരത്തിലധികം കർഷകരാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരാണ് ഏറെയും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന് വേണ്ടി ഈ തവണ സൊസൈറ്റി മുഖേനെ വിത്ത് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു ചാക്കിന് 4200 രൂപ നിരക്കിൽ വിത്ത് എത്തിച്ച് നൽകാമെന്നായിരുന്നു സൊസൈറ്റി കർഷകർക്ക് ഉറപ്പുനൽകിയത്.

എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ സൊസൈറ്റിയുടെ വിത്ത് വിതരണം പാളി. ഇതോടെ വീണ്ടും ഇടനിലക്കാർ കളംപിടിച്ചു. ആറായിരം രൂപ നിരക്കിലാണ് ഇടനിലക്കാർ വിത്ത് നൽകുന്നത്. ഇതോടെ നഷ്ടം ഭയന്ന് പലരും കൃഷി തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. പ്രശ്നപരിഹാരത്തിന് ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp