കല്ലുമ്മക്കായ പെറുക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടു, 16 കാരന് ദാരുണാന്ത്യം

കാസർകോട്: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി കടലില്‍ മുങ്ങിമരിച്ചു. പള്ളിക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശുഹൈബ് (16) ആണ് ബേക്കൽ കോട്ടയ്ക്കു സമീപത്തുള്ള കടലിൽ മരണപ്പെട്ടത്. ശക്തിനഗറിലെ സുബൈറിൻ്റെ മകനാണ്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ്‌ അപകടം. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും സഹോദരനും നോക്കിനില്‍ക്കെ ശുഹൈബിനെ തിരമാലയില്‍പെട്ടു കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ വിവരത്തെ തുടർന്നു ബേക്കല്‍ പോലീസ്, തീരദേശ പോലീസ്, അഗ്നിശമനസേന എന്നിവര്‍ തെരച്ചില്‍ നടത്താനെത്തി. പിന്നീട് 11 മണിയോടെ ശക്തമായ തിരമാലയില്‍ അബോധാവസ്ഥയിലായ നിലയിൽ ശുഹൈബിനെ കടലിൽ കണ്ടെത്തി. ഉടന്‍ പോലീസ് വാഹനത്തിൽ ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp