കശ്മീരിൽ വച്ച് നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തനിക്ക് നേരെ ആക്രമണമുണ്ടായെന്നത് തെറ്റായ വാർത്തയാണ്. കശ്മീർ ജനത തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത് എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റെന്നുമാണ് വാർത്തകൾ വന്നത്
‘കശ്മീർ ജനത ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഊഷ്മളമായ വരവേൽപ്പായിരുന്നു. ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിനെത്താൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്ത തെറ്റാണ്’, ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തു.