കൊച്ചി: എറണാകുളം കളമശേരിയില്‍ രാസ ലഹരിയുമായി സ്കൂൾ സെക്യൂരിറ്റിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കളമശ്ശേരിയിലെ സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന വെസ്റ്റ് പശ്ചിമബംഗാള്‍ സ്വദേശി പരുമൾ സിന്‍ഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ നാല് ഗ്രാം ഹെറോയിനും 1.4 കിലോ
കഞ്ചാവും കണ്ടെത്തി. 35 ഗ്രാം എം.ഡി. എം. എ യുമായി രണ്ട് പേരെയും പിടികൂടി. ആലുവ സ്വദേശികളായ നാസിഫ് നാസര്‍ , അബുതാഹിര്‍ എന്നിവരാണ് പിടിയിലായത്.
വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവരെമെന്ന് പൊലീസ് പറഞ്ഞു.