കാഞ്ഞിരമറ്റം:അങ്കണവാടികൾക്ക്ഊർജ്ജദായക ഉപകരണങ്ങൾ നൽകി.

കാഞ്ഞിരമറ്റം :- നെറ്റ് സീറോ കാർബൺ ലക്ഷ്യം നേടുന്നതിനായിആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക്ക് കാർബൺ ബഹിർഗമനം കുറയ്ക്കാനുതകുന്ന ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ തുടങ്ങിയ ഊർജ്ജദായക അടുക്കള ഉപകരണങ്ങൾ നൽകി. 5-ാംവാർഡിലെ അങ്കണവാടികൾക്കുള്ള ഉപകരണ വിതരണം 60-ാംനമ്പർ അങ്കണവാടിയിൽ നടന്നു. വാർഡ് വികസന സമിതി ഉപകൺവീനർ ഇ.എസ് മുഹമ്മദ് ഉക്കാഷ് അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർഉപകരണങ്ങൾ വിതരണം ചെയ്തു. അങ്കണവാടി അധ്യാപിക വിജി ഷാജി ഏറ്റുവാങ്ങി. ആശാവർക്കർ സുനീറ മജീദ്, തടത്തിൽ ബേബി ജോൺ, പള്ളി മലയിൽ ഇന്ദിരാ സദൻ, ഗോപി പാലക്കാട്ട് പറമ്പിൽ, ആർ.പിജലജ ,രത്നമ്മ പി.ആർ, ശാന്ത കെ.പി തുടങ്ങിയവർ സംബന്ധിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp