.
കാഞ്ഞിരമറ്റം:- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിലെ 6 o , 61 നമ്പർ അങ്കണവാടികളിൽ ഇന്ത്യയുടെ എഴുപത്തെട്ടാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. എം . ബഷീർ പതാക ഉയർത്തി. അധ്യാപികമാരായ സുനിൽ കുമാരി, വിജി ഷാജി എന്നിവർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി.ആർ വിശ്വംഭരൻ, ഷബ് നാറഷീദ്, കെ.എ. സിന്ധു, കെ.ആർ. ഷഹ്നാസ്, ആതിരാ ഏലിയാസ്, അന്ന വർഗ്ഗീസ്, മരീറ്റ ബിജു, സുബൈദ സലിം, രമണി കാർത്തികേയൻ, റജീന ഷാജി തുടങ്ങിയവർ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടന്നു.