കാഞ്ഞിരമറ്റം : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, എറണാകുളം ജില്ലാ പഞ്ചായത്തും, ആമ്പല്ലൂർ ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ മാതൃ വന്ദനം – വയോ രക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു.
അരയൻ കാവ് ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി അനിത ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബിന്ദു സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ , ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ, മെമ്പർമാരായ എ.പി. സുഭാഷ്,ജെസ്സി ജോയി, രാജൻ പി, ഡോക്ടർമാരായ ജിസ് മോൾ ചോറ്റാനിക്കര, ദിവ്യ എസ് നായർ ഇലഞ്ഞി, കെ.ബി സന്ധ്യാ മോൾ ആമ്പല്ലൂർ തുടങ്ങിയവർ സംസാരിച്ചു.