കാഞ്ഞിരമറ്റം:മികവിന് അംഗീകാരവുമായി പൂർവ അധ്യാപകരും വിദ്യാർഥികളും

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവഅധ്യാപകർ,വിദ്യാർഥികൾ, അഭ്യുദയ കാംഷികളായ മഹത് വ്യക്തികൾ ചേർന്ന് ,പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശമായി.സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ക്ലാസ്സിലെ പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെയാണ് ആദരിച്ചത്.

വിദ്യാർഥികളോടുള്ള കരുതലിന്റെയും, അർപണബോധത്തിന്റെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും പ്രേതീകമായിട്ടായിരുന്നു ഈ അവാർഡ് വിതരണം. മറ്റു കുട്ടികൾക്കും ഇതു പ്രേചോദനമാകും എന്ന് കരുതുന്നതായി അവർ പറഞ്ഞു.PTA പ്രസിഡന്റ്‌ റഫീഖ് K A ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീമ പോൾ അധ്യക്ഷത വഹിച്ചു.

അധ്യാപികമാരായ റബീന എലിയാസ് സ്വാഗതവും സജിത നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA വൈസ് പ്രസിഡന്റ്‌ സുധ സുഗുണൻ, മിനി ജോയി, അനുജ, റംലത്ത് നിയാസ് എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp